👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

വയനാട് ജില്ലയിൽ എത്തുന്ന ​സ​ഞ്ചാ​രി​ക​ള്‍ വാ​ക്സി​ന്‍ എ​ടു​ത്ത​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം - ജി​ല്ല പൊ​ലീ​സ് മേ​ധാ​വി
(VISION NEWS 06 ഓഗസ്റ്റ് 2021)
വയ​നാ​ട്ടി​ലെ​​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ വാ​ക്സി​ന്‍ എ​ടു​ത്ത​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജില്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ര്‍ പ​റ​ഞ്ഞു. റി​സോ​ര്‍​ട്ട്, ഹോം ​സ്​​റ്റേ, ലോ​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ര​ണ്ട് ഡോ​സ് കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രാ​ണോ​യെ​ന്ന് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ല്‍ അ​വ​രെ തി​രി​ച്ച​യ​ക്ക​ണം. ഇ​വ​രു​ടെ വാ​ഹ​ന നമ്പ​ര്‍ ഉ​ള്‍​പ്പെ​ടെ സ്ഥാ​പ​ന​ന​ട​ത്തി​പ്പു​കാ​ര്‍ അ​ത​ത് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണം. കൂ​ടാ​തെ, സ്ഥാ​പ​ന ​ന​ട​ത്തി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും വാ​ക്സി​ന്‍ എ​ടു​ത്ത​വ​രാ​യി​രി​ക്ക​ണം. എ​ല്ലാ എ​സ്.​എ​ച്ച്‌.​ഒ​മാ​രും റി​സോ​ര്‍​ട്ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ല്ല-​സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

കൊ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തിന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​റിന്റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പു വ​രു​ത്ത​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളോ ക​ട​ക​ളോ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only