👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

നവജാത ശിശുവിനെ രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പതിനാറുകാരി അറസ്റ്റില്‍
(VISION NEWS 06 ഓഗസ്റ്റ് 2021)




മുംബൈയില്‍ നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരി അറസ്റ്റിലായി. വീട്ടിലെ ശുചി മുറിയില്‍ വച്ച് പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അതേസമയം ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു വീട്ടുകാരില്‍ നിന്ന് ഗര്‍ഭം മറച്ച് വച്ചതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 22 കാരനായ കാമുകനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു .

കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ നവജാത ശിശുവിനെ പരിക്കുകളോടെ കണ്ടെത്തിയ അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തിയാണ് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only