👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഓഗസ്റ്റ് 2021

"ട്രിപ്പിങ്ങ് മൂഡ് ഓഫ്" ചൈനയിലെ ആനക്കൂട്ടം തട്ടകത്തിലേക്ക്‌ മടങ്ങിയെത്തുന്നു
(VISION NEWS 09 ഓഗസ്റ്റ് 2021)
ചൈനയില്‍ സംരക്ഷിത മേഖലയില്‍ നിന്ന് പുറത്തുകടന്ന് നാടും നഗരവും താണ്ടി " ട്രിപ്പ് " പോയ ആനക്കൂട്ടം പാലായനം അവസാനിപ്പിച്ച്‌ സ്വന്തം കാട്ടിലേക്ക് മടങ്ങുന്നതായി സൂചന. 14 ആനകളടങ്ങുന്ന സംഘം യുനാന്‍ പ്രവിശ്യയിലേക്ക് എത്തി. ഞായറാഴ്ച രാത്രി പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇവയ്ക്ക് തങ്ങളുടെ ആവാസകേന്ദ്രത്തിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമം നടത്തുന്നു എന്നാണ് റിപ്പോർട്ട്.
പ്രായപൂര്‍ത്തിയെത്തിയ ആറ് പിടിയാന, മൂന്ന് കൊമ്പന്‍മാര്‍, ആറ് കുട്ടിക്കുറുമ്പന്‍മാര്‍ എന്നിവരടങ്ങിയ ആനസംഘം 2020 മാര്‍ച്ചിലാണ് യാത്ര ആരംഭിച്ചത്. ഫാമുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുറ്റിത്തിരിയുന്ന കാട്ടാനക്കുട്ടത്തിന്റെ വീഡിയോ ഞൊടിയിടയിലാണ് വൈറലായത്. ആനകള്‍ ലോകപ്രശസ്‌തരായതോടെ ദിവസം 24 മണിക്കൂറും ഈ ആനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ വലിയ സംവിധാനങ്ങളാണ് ചൈനീസ് ഭരണകൂടം ഒരുക്കിയത്. വീടുകള്‍, അടുക്കളകള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഭക്ഷണത്തിനായി കയറിമേയാറുണ്ട്. എത്ര ശല്യമുണ്ടായാലും ആനക്കൂട്ടത്തെ ഭയപ്പെടുത്തെരുതെന്നാണ് മുന്നറിയിപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only