👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


31 ഓഗസ്റ്റ് 2021

'ജോളി ജീവന് ഭീഷണി'; വിവാഹമോചനം വേണമെന്ന് ഭർത്താവ് കോടതിയിൽ
(VISION NEWS 31 ഓഗസ്റ്റ് 2021)

കൂടത്തായ് കൊലക്കേസ് പ്രതി ജോളി ജോസഫ് ജീവന് ഭീഷണിയാണെന്നും വിവാഹമോചനം വേണമെന്നും ഭർത്താവ് ഷാജു സക്കറിയ കോടതിയിൽ. കോഴിക്കോട് കുടുംബക്കോടതിയിലാണ് വിവാഹമോചന ഹർജി നൽകിയത്. ജോളി റിമാന്‍റിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. തന്‍റെ ജീവനനും ഭീഷണിയുണ്ടെന്ന് ഷാജു ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only