👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

ഓമശ്ശേരി സഹകരണബേങ്കിന്റെ ട്രാക്ടര്‍ ഉല്‍ഘാടനം ചെയ്തു
(VISION NEWS 09 ഓഗസ്റ്റ് 2021)


ഓമശ്ശേരി:  ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ   ട്രാക്ടർ, ടില്ലർ, കാട് വെട്ട് മെഷീൻ, ചെയിൻസോ തുടങ്ങിയ കാർഷിക ഉപകരണങ്ങൾ ചുരുങ്ങിയ വാടകയ്ക്ക് നൽകുന്ന പദ്ധതിക്ക് തുടക്കമായി.

    ട്രാക്ടർ ന്റെ ഉദ്ഘാടനകർമ്മം ബാങ്ക് പ്രസിഡന്റ് ശ്രീ സിപി ഉണ്ണിമോയി നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ശ്രീ കെ പി അഹമ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാങ്ക് ഡയറക്ടർ ശ്രീ  കെ മുഹമ്മദ് സ്വാഗതവും സെക്രട്ടറി ശ്രീ കെ പി നൗഷാദ് നന്ദിയും പറഞ്ഞു. ഗ്രീൻവാലി ഫാർമേഴ്സ് ക്ലബ് അസിസ്റ്റന്റ് കോഡിനേറ്റർ റെജി ജെ കരോട്ട് സംബന്ധിച്ചു.
   മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായ പദ്ധതിയിലൂടെ
ട്രാക്ടർ, ടില്ലർ മറ്റു കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് ലഭിക്കുന്നതിന് താഴെക്കൊടുത്ത ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

+91 70125 73401 , +91 85902 20177

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only