23 ഓഗസ്റ്റ് 2021

കര്‍ണാടകയില്‍ സ്കൂളുകളും, തമിഴ്നാട്ടില്‍ സിനിമ തിയേറ്ററുകളും ഇന്ന് മുതല്‍ തുറക്കും
(VISION NEWS 23 ഓഗസ്റ്റ് 2021)
കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും. തമിഴ്നാട്ടില്‍ സിനിമാ തിയേറ്ററുകളും ബാറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

കര്‍ണാടകയില്‍ ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലെ സ്കൂളുകളിലാണ് ഇന്ന് മുതല്‍ അധ്യയനം ആരംഭിക്കുന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. ഡിഗ്രി മുതലുളള ക്ലാസുകള്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only