23 ഓഗസ്റ്റ് 2021

ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം നൽകാൻ ശ്രമിച്ചു; ഖേദകരമെന്ന് മുഖ്യമന്ത്രി
(VISION NEWS 23 ഓഗസ്റ്റ് 2021)
മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം നൽകാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അങ്ങേയറ്റം ഖേദകരമാണ്. അവർ എങ്ങനെയാണ് വളർന്നത്. അവരെ ആരാണ് വളർത്തിയത് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ എത്രയോ നടപടികളിൽ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോകത്തെ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഗുരുസന്ദേശം എന്നും അദ്ദേഹം പറഞ്ഞു. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only