👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

ഇത്തവണ പ്ലാസ്റ്റിക് പതാക വേണ്ട : കേന്ദ്ര സർക്കാർ
(VISION NEWS 09 ഓഗസ്റ്റ് 2021)

75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ്. അതിനാല്‍ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ദേശീയ പതാകയോട് സാര്‍വത്രിക സ്നേഹവും ബഹുമാനവും വിശ്വസ്തതയും എല്ലാവര്‍ക്കും ഉണ്ട്. എന്നിരുന്നാലും ജനങ്ങള്‍ക്കിടയിലും സര്‍ക്കാ‌ര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിയമവ‌ശങ്ങള്‍, ആചാരങ്ങള്‍ എന്നിവയുടെ അവബോധത്തിന്റെ അഭാവം പലപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നി‍ര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only