👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ബജരംഗ് പുനിയക്ക് രണ്ടരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
(VISION NEWS 07 ഓഗസ്റ്റ് 2021)



ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ സമ്മാനിച്ച ബജരംഗ് പുനിയക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഒളിമ്പിക്സ് ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈലിൽ കസാഖിസ്താൻ താരത്തെ മലർത്തിയടിച്ചാണ് ബജരംഗ് പുനിയ വെങ്കല മെഡൽ സ്വന്തമാക്കിയത്. രാജ്യത്തിന്റെ അഭിമാനമായി മാറിയ താരത്തിന് 2.5 കോടി രൂപ സമ്മാനമായി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചു.

സംസ്ഥാനത്തിന്റെ നയം അനുസരിച്ച് താരത്തിന് സർക്കാർ ജോലി നൽകും. ഇത് കൂടാതെ പുനിയക്ക് ഹരിയാനയിൽ എവിടേയും പകുതി വിലയ്‌ക്ക് സ്ഥലം വാങ്ങാനും സർക്കാർ അനുമതി നൽകും. പുനിയയുടെ സ്വന്തം ഗ്രാമമായ ജജ്ജാറിലെ ഖുദാനിൽ ഒരു ഗുസ്തി സ്റ്റേഡിയം നിർമ്മിക്കുമെന്നും ഖട്ടാർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only