👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഓഗസ്റ്റ് 2021

ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ഒൻപത് വയസുകാരി; നാല് പേർ അറസ്റ്റിൽ
(VISION NEWS 03 ഓഗസ്റ്റ് 2021)
ഡൽഹിയിൽ ഒൻപത് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മൃതദേഹം ബലമായി ദഹിപ്പിച്ചതായി പരാതി. ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനാങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ശ്മശാന നടത്തിപ്പുകാരനടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരം ശ്മശാനത്തിലെ കൂളറിൽ നിന്നും വെള്ളം എടുക്കാൻ പോയതായിരുന്നു പെൺകുട്ടി. എന്നാൽ അല്പസമയത്തിന് ശേഷം ശ്മശാന നടത്തിപ്പുകാരനും കൂട്ടരും കുട്ടി മരിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. മരണത്തെ തുടർന്ന് കുട്ടിയുടെ ശവസംസ്‌കാരം നടത്തിയെന്നും ഇവർ വീട്ടുകാരോട് പറഞ്ഞു. വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർമാർ പെൺകുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കുമെന്ന് പറഞ്ഞ് പ്രതികൾ പൊലീസിനെ വിവരം അറിയിക്കുന്നതിൽ നിന്നും കുട്ടിയുടെ അമ്മയെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only