👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

ഇത്തവണത്തെ പുലിക്കളിയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്
(VISION NEWS 25 ഓഗസ്റ്റ് 2021)

ചരിത്രത്തില്‍ ഇടം നേടുകയാണ് കൊവിഡ് കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത. മിസ്​റ്റര്‍ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീണ്‍നാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്. 21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വര്‍ഷം മുമ്പാണ് പുരുഷനായി മാറിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബില്‍ഡറായ പ്രവീണിന് പുലിച്ചുവടുകള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനായെന്ന് സംഘാടകര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only