👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി മറ്റൊരു വാക്സിൻ കമ്പനി
(VISION NEWS 07 ഓഗസ്റ്റ് 2021)
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ‘നോവവാക്‌സ്’. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കാണ് അപേക്ഷ സമര്‍പ്പിച്ചത് .

ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലും കമ്പനി സമാന അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ലോകാരോഗ്യ സംഘടനയുടെ ആഗോള കോവിഡ് പ്രതിരോധ വാക്‌സിന്‍ ക്യാമ്പയ്‌നിന്റെ ഭാഗമാകാനാണ് കമ്പനി ലക്ഷ്യമിടുന്നത് .

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കമ്പനി വാക്‌സിന്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതുമെല്ലാം.അതെ സമയം നോവവാക്‌സിന് കോവിഷീല്‍ഡിനെക്കാള്‍ വില കൂടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only