20 ഓഗസ്റ്റ് 2021

കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
(VISION NEWS 20 ഓഗസ്റ്റ് 2021)
വയനാട് കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാഴവറ്റ പാക്കത്തെ മധുര കുറുമ കോളനിയിലെ ശശിയുടെ മകൻ അശ്വിൻ (20) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കൾക്കൊപ്പം ചീപ്രത്തെ സ്വകാര്യ റിസോർട്ടിന് സമീപത്ത് കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൽപറ്റയിൽ നിന്നും സ്‌റ്റേഷൻ ഓഫിസർ കെ.എം. ജോമിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേന രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്‌കൂബ ഉപയോഗിച്ച്‌ യുവാവിൻറെ മൃതദേഹം പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only