👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഓഗസ്റ്റ് 2021

സൂര്യനെല്ലി കേസില്‍ പ്രതിക്ക് ജാമ്യം നൽകി
(VISION NEWS 09 ഓഗസ്റ്റ് 2021)

സൂര്യനെല്ലി കേസിലെ പ്രതി എസ്. ധര്‍മ്മരാജന് സുപ്രിം കോടതി ജസ്റ്റിസ് എസ്‌.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കി. ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയായ ധര്‍മ്മരാജന് ജാമ്യമോ പരോളോ അനുവദിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ധര്‍മരാജനെ പാര്‍പ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ കൊവിഡ് വ്യാപന സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 1996ലായിരുന്നു കേരളത്തെ ഇളക്കിമറിച്ച സൂര്യനെല്ലിക്കേസിന് ആസ്പദമായ പീഡനം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only