👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഓഗസ്റ്റ് 2021

നാടിനെ കണ്ണീരിലാഴ്ത്തി ശ്രീജില യാത്രയായി
(VISION NEWS 08 ഓഗസ്റ്റ് 2021)ഉള്ള്യേരി: ഒരു നാടിന്റെയൈക്യമാകെ ഒന്നുകൂടെയൂട്ടിയുറപ്പിച്ചു കൊണ്ട് ശ്രീജില വിടവാങ്ങി.അർബുദരോഗിയായ കണയങ്കോട് അമ്പലമീത്തൽ ശ്രീജില(36)യുടെ വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കയാണ് . ആറുവർഷം മുമ്പാണ് ഇവർ അർബുദ രോഗബാധിതയാവുന്നത്.മജ്ജ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ മാത്രമേ പുതിയ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധ്യതയുള്ളുവെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ ശസ്ത്രക്രിയക്ക്‌ ഉള്ള വഴി നോക്കുകയായിരുന്നു.തുടർ ചികിത്സക്കും ശസ്ത്രക്രിയക്കും വേണ്ട ഭാരിച്ച തുക കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും കുടുംബശ്രീയും ശ്രീജിലയുടെ ചികിത്സയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കുകയായിരുന്നു കുറച്ചു ദിവസങ്ങളായി.അടുത്ത ദിവസം ശസ്ത്രക്രിയക്ക്‌ തയ്യാറെടുക്കവേ ആയിരുന്നു നിനച്ചിരിക്കാതെ കൊറോണ ബാധിക്കുന്നതും,എല്ലാവരെയും തീർത്തും സങ്കടത്തിലാഴ്ത്തിയുള്ള ശ്രീജിലയുടെ വിയോഗവും.ചേർത്തുപിടിക്കാനുള്ള ഒര് നാടിന്റെയാകെയുള്ള അശാന്തപരിശ്രമത്തിന്റെ ഇടയ്ക്കു വെച്ചാണ് ഇതുവരെ ക്ഷീണമറിയാതെ ഓടിനടന്ന നാടിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും തളർത്തിയിരുത്തിയുള്ള ഈ വിടവാങ്ങൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only