👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഓഗസ്റ്റ് 2021

ഇ ബുള്‍ജെറ്റിന്റേത് ന്യായീകരിക്കാന്‍ പറ്റാത്ത ഓള്‍ട്ടറേഷന്‍സ്; ഗുരുതര നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടക്കാനാവില്ലെന്ന് ആന്റണി രാജു
(VISION NEWS 10 ഓഗസ്റ്റ് 2021)




നിയമവിരുദ്ധമായി വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇ ബുള്‍ ജെറ്റ് സംഘം ശ്രമിച്ചത്. നിരത്തിലിറക്കാന്‍ കഴിയും വിധമല്ല വാഹനം മോഡിഫൈ ചെയ്തതതെന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. റോഡുകളിലെ മത്സരയോട്ടത്തിനും നിയമ വിരുദ്ധ മോഡിഫിക്കേഷനുമെതിരെ ഉചിതമായ നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു.
റോഡപകടം നടക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വിമര്‍ശിക്കുകയും മോഡിഫിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടി സ്വീകരിക്കുമ്പോള്‍ ഇരവാദം ഉന്നയിക്കുകയും ചെയ്യുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only