08 ഓഗസ്റ്റ് 2021

മലയാളിയായ ഷാഹിന്‍ കോമത്തിനെ നോഡല്‍ ഓഫീസറായി നിയമിച്ച് ട്വിറ്റർ
(VISION NEWS 08 ഓഗസ്റ്റ് 2021)

പുതുക്കിയ ഐടി നയങ്ങള്‍ അനുസരിച്ച് നോഡല്‍ ഓഫീസറെ നിയമിച്ച് ട്വിറ്റർ. കൊച്ചി സ്വദേശിയായ മലയാളി ഷാഹിന്‍ കോമത്താണ് ഈ സ്ഥാനത്തേക്ക് ട്വിറ്റര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിൻ്റെ പുതിയ ഐടി നിയമം അനുസരിച്ച് സോഷ്യല്‍ മീഡിയ കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം. ഈ ചട്ടത്തിൻ്റെ പുറത്താണ് പുതിയ നിയമനം. നേരത്തെ ടിക്ടോക് ഉടമകളായ ബൈറ്റ് ഡാന്‍സിന്‍റെ നോഡല്‍‍ ഓഫീസറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാഹിന്‍ കോമത്ത്. വോഡഫോണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only