👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

അഫ്ഗാനിലേക്കുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കി ലോകബാങ്ക്
(VISION NEWS 25 ഓഗസ്റ്റ് 2021)
രാജ്യത്തിന്റെ ഭരണം താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിലേക്കുള്ള സാമ്പത്തിക സഹായങ്ങൾ ലോകബാങ്ക് നിർത്തലാക്കി. രാജ്യത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ് ലോകബാങ്ക് ഉദ്യോഗസ്ഥർ ഔദ്യോഗീകമായി അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

കഠിന പ്രയത്‌നത്തിലൂടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ പിന്തുണക്കുതിനും മാർഗങ്ങൾ ആലോചിച്ച് വരികയാണ്. അഫ്ഗാനിസ്ഥാനിൽ രണ്ട് ഡസനിലധികം പദ്ധതികൾക്ക് ലോക ബാങ്ക് സഹായം നൽകുന്നുണ്ട്. 2002 മുതൽ 5.3 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനിൽ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only