10/08/2021

ഓമശ്ശേരി പഞ്ചായത്തിലെ പുഴയോരങ്ങളിൽ മുളത്തൈകൾ നടീലിന്‌ തുടക്കം.
(VISION NEWS 10/08/2021)


ഓമശ്ശേരി:ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റേയും നാഷണൽ ബാംബു മിഷന്റേയും ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിൽ ഓമശ്ശേരി പഞ്ചായത്തിലെ പുഴയോരങ്ങളിൽ മുളത്തൈകൾ വച്ച്‌ പിടിപ്പിക്കലിന്‌ തുടക്കമായി.നാഷണൽ ബാംബു മിഷൻ നൽകിയ അഞ്ഞൂറു തൈകളാണ്‌ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുഴയോരത്ത്‌ നട്ട്‌ പിടിപ്പിക്കുന്നത്‌.മണ്ണൊലിപ്പ്‌ തടയുന്നതിന്‌ അനുയോജ്യമാണ്‌ മുളത്തൈകൾ.വളരെ വേഗത്തിൽ വളരുന്ന ഇവ ശക്തമായ കാറ്റിൽ പോലും മറിഞ്ഞു വീഴില്ല എന്നതും പ്രത്യേകതയാണ്‌.

പഞ്ചായത്ത്‌ തല ഉൽഘാടനം ഇരുതുള്ളി പുഴയോരത്ത്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ മുളത്തൈ നട്ട്‌ നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ അംഗങ്ങളായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,അശോകൻ പുനത്തിൽ,തൊഴിലുറപ്പ്‌ പദ്ധതി എ.ഇ.ഹാഫിസുറഹ്മാൻ ടി.ആർ,ഓവർസിയർ ടി.ടി.ഫെബിൻ ഫഹദ്‌ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only