👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

മുടി കൊഴിച്ചിൽ അകറ്റാം ഭക്ഷണ ക്രമീകരണത്തിലൂടെ; അറിയേണ്ടതെല്ലാം!!
(VISION NEWS 27 ഓഗസ്റ്റ് 2021)
പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി വളരാൻ വേണ്ടി പല ക്രീമുകളും എണ്ണകളും ഉപയോഗിക്കുന്ന ആളുകളാണ്.മുടി കൊഴിച്ചിൽ നിങ്ങളുടെ തലയോട്ടിയിലോ ശരീരത്തിലോ ബാധിച്ചേക്കാം, ഇങ്ങനെ ഉള്ള മുടി കൊഴിച്ചിൽ താൽക്കാലികമോ സ്ഥിരമോ ആകാം. പാരമ്പര്യം, ഹോർമോൺ മാറ്റങ്ങൾ, മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ വാർദ്ധക്യത്തിന്റെ ഒരു ഭാഗം എന്നിവയുടെ ഫലമായിരിക്കാം മുടി കൊഴിച്ചിൽ.

ആർക്കും തലയിൽ മുടി നഷ്ടപ്പെടാം, പക്ഷേ ഇത് പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. പോഷക ആഹാരകുറവ്, താരന്‍. മാനസിക സമ്മര്‍ദ്ദം എന്നിവ മുടി കൊഴിച്ചിൽ ഉണ്ടാവാനുള്ള കാരണങ്ങളിൽ ചിലതാണ്. നമ്മള്‍ വിട്ടുകളയുന്ന കാരണങ്ങളില്‍ ഒന്നാണ് പോഷക ആഹാരകുറവ്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി മുടികൊഴിച്ചില്‍ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

നെല്ലിക്ക ജ്യൂസ്

വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വഴി കോളാജന്‍ നിര്‍മ്മാണം വര്‍ദ്ധിച്ച് മുടിയുടെ ശക്തി കൂട്ടുകയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ്

കിഴങ്ങ് വര്‍ഗത്തിലെ ഈ കേമന്‍ ബീറ്റാ കരോട്ടിന്റെ കലവറയാണ്. വൈറ്റമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നു. മുടി വീണ്ടും വളരുന്നതിന് ഇവ സഹായിക്കുന്നു.

പയര്‍വര്‍ഗങ്ങള്‍

ഫോളിക്ക് ആസിഡ്, പ്രോട്ടീന്‍,സിങ്ക് ഇവ മൂന്നും ധാരാളം അടങ്ങിയ പയര്‍ ഇനങ്ങള്‍ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹെയര്‍ ഫോളിക്കുകളെ ശക്തിപ്പെടുത്താന്‍ ഇവ മികച്ചതാണ്.

കറിവേപ്പില

കേരളീയ വിഭവങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്തത് കറിവേപ്പില. ആന്റിഓക്‌സിഡന്റസ് ധാരാളം അടങ്ങിയ ഇവ പുതിയ മുടിയഴകള്‍ കരുത്തോടെ വളരാന്‍ സഹായിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only