30 ഓഗസ്റ്റ് 2021

ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യം പരി​ഗണിച്ചു; വാട്സാപ്പിലെ പുതിയ ഫീച്ചർ ഇതാണ്
(VISION NEWS 30 ഓഗസ്റ്റ് 2021)
ഉപയോക്താക്കളുടെ നിരന്തര ആവശ്യം പരി​ഗണിച്ച് പുതിയ ഫീച്ചറുമായി വാട്സാപ്പ്. മെസേജ് റിയാക്ഷൻ ഫീച്ചറാണ് പുതിയതായി അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ഉപയോക്താക്കള്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍, വാട്‌സ്ആപ്പ് അത് നല്‍കാന്‍ ഒരുങ്ങുകയാണ്. ഇമോജി ഐക്കണുകളോടെ മെസേജുകളോട് റിയാക്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കും, ഇത് ഫേസ്ബുക്കിലെ പോസ്റ്റുകളോട് സമാനമാണ്.

ഇന്‍സ്റ്റാഗ്രാമില്‍, ഇമോജികള്‍ അയയ്ക്കാന്‍ ദീര്‍ഘനേരം അമര്‍ത്തുകയും പോപ്പ് അപ്പ് ചെയ്യുന്ന ഒന്നില്‍ നിന്നും ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുകയുമാണ് മാര്‍ഗം. വാട്ട്‌സ്ആപ്പ് ഈ ഫീച്ചര്‍ സമാനമായ രീതിയില്‍ അവതരിപ്പിക്കാനാണ് സാധ്യത. അതോ വ്യത്യസ്തമായ മറ്റൊരു പതിപ്പാണോ അവതരിപ്പിക്കുകയെന്നും അറിയില്ല. വാട്സാപ്പിന്റെ അപ്ഡേറ്റഡ് വേർഷനിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. ഈ ഫീച്ചര്‍ ആദ്യം വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും തുടര്‍ന്ന് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only