👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഓഗസ്റ്റ് 2021

കരസേന ഹെലികോപ്റ്റർ തകർന്ന് സൈനികന് വീരമൃത്യു
(VISION NEWS 03 ഓഗസ്റ്റ് 2021)
ജമ്മുകശ്മീരിൽ കരസേന ഹെലികോപ്റ്റർ തകർന്ന് വൈമാനികന് വീരമൃത്യു. ജമ്മുവിലെ കത്വാ ജില്ലയിലെ ലഖൻപൂരിലെ രഞ്ജിത് സാഗർ ഡാമിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. രണ്ടു വൈമാനികരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

പ്രദേശവാസികളും ദേശീയ ദുരന്തനിവാരണ സേനയുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. രണ്ടു വൈമാനികരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only