24 ഓഗസ്റ്റ് 2021

കാബൂളില്‍നിന്ന് യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി
(VISION NEWS 24 ഓഗസ്റ്റ് 2021)

അഫ്ഗാനിസ്താനിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം തട്ടിക്കൊണ്ടുപോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനിൽ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയത്. അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവർ ഇറാനിലേക്ക് വിമാനം കടത്തിക്കൊണ്ടുപോയതായും മന്ത്രി പറഞ്ഞു. വിമാനം തട്ടിയെടുത്തവർ ആയുധധാരികളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു മൂലം അഫ്ഗാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടർശ്രമങ്ങൾ മുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only