👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ഓഗസ്റ്റ് 2021

സ്വാതന്ത്ര്യ ദിനാഘോഷവും , ഉന്നത വിജയികളെ ആദരിക്കലും നടത്തി
(VISION NEWS 15 ഓഗസ്റ്റ് 2021)


കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ  രാജ്യത്തിൻ്റെ 75 ആം സ്വാതന്ത്ര്യ ദിനം എല്ലാ വർഷത്തെയും പോലെ ഭംഗിയായി ആഘോഷിചു . പരിപാടിയിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും , സിൻസിയർ നടത്തിയ കലാ - കായിക  മത്സരങ്ങളിലേ വിജയികൾക്കുള്ള  സമ്മാന വിതരണവും നടത്തി . സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ  പതാക ഉയർത്തി ,സെക്രട്ടറി കമറുൽ ഹകീം കെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി . മുതുകാട് ഐ ടി ഐ പ്രിൻസിപ്പൽ അജിത് കുമാർ എം വി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു .  അസൈനാർ എം , സൈനുദീൻ പി, ബഷീർ പി ടി   എന്നിവർ സ്വാതന്ത്ര്യ ദിന സ്മരണകൾ പുതുക്കി സംസാരിച്ചു. സിൻസിയർ വൈസ്  പ്രസിഡൻ്റ് സിദീഖ് ടി എം  അധ്യക്ഷതയും , ഷഗിൽ ഗോപാലൻ സി നന്ദിയും പറനു .  കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലബ്ബ് മെമ്പർമാരും നാട്ടുകാരും സന്നിഹിതരായിരുന്നു
സ്വാതന്ത്ര്യ ദിനാഘോഷവും , ഉന്നത വിജയികളെ ആദരിക്കലും നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only