👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചു; ജീവിതം വഴിമുട്ടി വീട്ടമ്മ
(VISION NEWS 14 ഓഗസ്റ്റ് 2021)
തയ്യല്‍ ജോലി ചെയ്ത് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന വീട്ടമ്മയ്ക്ക് ഒരു ദിവസം ഫോണിലേക്ക് എത്തുന്നത് നൂറുകണക്കിന് കോളുകളും, സന്ദേശങ്ങളുമാണ്. ലൈംഗിക തൊഴിലാളിയാണ് എന്ന് പറഞ്ഞ് വീട്ടമ്മയുടെ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ഇല്ലെന്ന് കണ്ട് ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വീട്ടമ്മയുടെ പ്രതിസന്ധി പുറത്ത് അറിയുന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ തെങ്ങണയ്ക്കടുത്ത് ഒരു വാടക വീട്ടിലാണ് വീട്ടമ്മയുടെ നാല് കുട്ടികളുമായി ജീവിക്കുന്നത്. പൊലീസില്‍ പരാതി നല്‍കുമ്പോള്‍ നമ്പര്‍ മാറ്റാനാണ് അവര്‍ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ നമ്പര്‍ മാറ്റിയാല്‍ തന്‍റെ ജീവിതം പ്രതിസന്ധിയിലാകും എന്നാണ് ഇവര്‍ പറയുന്നത്. 

പലപ്പോഴും തനിക്ക് വരുന്ന കോള്‍ മക്കള്‍ എടുക്കും. അവരോടും വിളിക്കുന്നവരുടെ സമീപനം മോശമായി തന്നെ. പൊലീസ് സംരക്ഷണം ലഭിക്കത്തതോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം അവതരിപ്പിച്ചത്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നാണ് വീട്ടമ്മ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only