👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

31 ഓഗസ്റ്റ് 2021

കോവിഡ് വ്യാപനം; വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍
(VISION NEWS 31 ഓഗസ്റ്റ് 2021)


സം​സ്ഥാ​ന​ത്ത് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ട​ക​മ്ബോ​ള​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത്.
വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ള്‍ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​യ​ത്. തു​റ​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ഓ​ണ​ത്തി​ന് കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു​അ​പ്സ​ര  പ​റ​ഞ്ഞു. മു​ന്‍​കാ​ല​ങ്ങ​ളി​ലു​ള്ള​ത്ര ക​ച്ച​വ​ടം ഓ​ണ​വി​പ​ണി​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. വ​രും​ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക​ച്ച​വ​ട​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലി​രി​ക്കെ​യാ​ണ് വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത്.
കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​വാ​ര രോ​ഗ വ്യാ​പ​ന തോ​ത് (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) ഏ​ഴി​ന് മു​ക​ളി​ലാ​യാ​ല്‍ ലോ​ക്ഡൗ​ണ്‍ എ​ന്നാ​ണി​പ്പോ​ള്‍ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 10 ആ​യി​രു​ന്നു പ​രി​ധി. പി​ന്നീ​ട​ത് എ​ട്ടാ​ക്കി കു​റ​ച്ചു. ഏ​ഴി​ലേ​ക്ക് മാ​റ്റി​യ​ത് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​ണ്. പല പ്രദേശങ്ങളിലും റോഡിന്റെ ഒരു വശം അടച്ചിടേണ്ട ആശാസ്ത്രീയമായ അവസ്ഥയുണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി പ​ട​ര്‍​ന്ന​ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന​തു​കൊ​ണ്ടോ വ്യാ​പാ​രി​ക​ള്‍ കാ​ര​ണ​മോ അ​ല്ലെ​ന്ന് വ്യാ​പാ​ര സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ള്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത്.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ മ​റ്റെ​ല്ലാ മേ​ഖ​ല​യും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ഴും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം വ്യാ​പ​ന​മു​ണ്ടാ​വാം. കൂ​ടാ​തെ വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും പ​ല​യി​ട​ത്തും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നു​ണ്ട്. ബ​സു​ക​ളി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. വ​സ്തു​ത ഇ​ങ്ങ​നെ​യാ​ണെ​ന്നി​രി​ക്കെ വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ മാ​ത്രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. ഇ​ക്കാ​ര്യം സ​ര്‍​ക്കാ​റി​നെ അ​റി​യി​ക്കു​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. ക​ട​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത് രോ​ഗ​വ്യാ​പ​നം കൂ​ട്ടും. തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി എ​ത്താ​ന്‍ ഇ​തി​ട​യാ​ക്കു​മെ​ന്നും അ​തി​നാ​ല്‍ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം തു​റ​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only