👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഓഗസ്റ്റ് 2021

ഫദ്‌വ സൈനബക്ക്‌ അനുമോദനം
(VISION NEWS 10 ഓഗസ്റ്റ് 2021)


ഓമശ്ശേരി:ഇക്കഴിഞ്ഞ പ്ലസ്‌ ടു പരീക്ഷയിൽ 98 ശതമാനം മാർക്ക്‌ നേടി മികച്ച വിജയം കൈവരിച്ച അമ്പലക്കണ്ടി വടക്കേ പറമ്പിൽ ഫദ്‌വ സൈനബയെ അനുമോദിച്ചു.മണാശ്ശേരി എം.കെ.എച്ച്‌.എം.എം.ഒ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്‌ മലയാളം മീഡിയത്തിൽ ഫദ്‌വ സ്ഥാപനത്തിലെ ടോപ്പ്‌ സ്കോററായി വിജയം കൈവരിച്ചത്‌.വി.പി.മുഹമ്മദ്‌-ഷാഹിദ ദമ്പതികളുടെ മകളാണ്‌ ഫദ്‌വ സൈനബ.

വി.പി.ഹുസൈൻ കുട്ടി ഹാജി,സൈനബ ഹജ്ജുമ്മ എന്നിവരുടെ സ്മരണാർത്ഥം വി.പി.ഫാമിലി തയ്യാറാക്കിയ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഫദ്‌വ സൈനബിന്‌ കൈമാറി.ഉയർന്ന മാർക്കോടെ വിജയിച്ച ആയിഷ അനീസ,ഹിബ,ഷഹീറ,ലുബ്‌ ന,ആയിഷ ഹിബ,മുഹമ്മദ്‌ അനസ്‌,വി.ഷാനിദ്‌,ലന ഫാത്വിമ എന്നിവർക്കും ഉപഹാരങ്ങൾ നൽകി.

കെ.ഹുസൈൻ ബാഖവി അദ്ധ്യക്ഷത വഹിച്ചു.റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ ലിയാർ,വി.അബ്ദുല്ലക്കുട്ടി,കെ.കെ.എം.സുഹൈൽ,പി.കെ.അബ്ദുല്ല മാസ്റ്റർ,ജഅഫർ വെണ്ണക്കോട്‌ എന്നിവർ സംസാരിച്ചു.വി.പി.യൂസുഫ്‌ ജേതാക്കളെ പരിചയപെടുത്തി.വി.പി.അബ്ദുല്ല മൗലവി സ്വാഗതവും വി.പി.മുഹമ്മദ്‌ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only