04 ഓഗസ്റ്റ് 2021

ഓമശ്ശേരി ടൗണിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരിക്കേറ്റു
(VISION NEWS 04 ഓഗസ്റ്റ് 2021)


ഓമശ്ശേരി: ടൗണിലും പരിസരങ്ങളിലും പട്ടാപകൽ കാട്ടുപന്നിയുടെ പരാക്രമം ഒരാൾക്ക് പരിക്കേറ്റു. തേക്കും പാട്ടിൽ സുലൈമാൻ എന്നിവർക്കാണ് പരിക്കേറ്റത് നിരവധി ആളുകളെ ആക്രമിക്കാൻ തുനിഞ്ഞ പന്നിയെ നാട്ടുകാർ ഓടിച്ചതിനാലാണ് പലരും രക്ഷപ്പെട്ടത്. 

ഓമശ്ശേരിയിലെയും പരിസരത്തുമുള്ള നിരവധി കൃഷികൾ  കാട്ടുപന്നി നശിപ്പിച്ചു. രാത്രിയിൽ കൂട്ടമായെത്തുന്ന ഇവരുടെ സഞ്ചാര പാതയിലെ വിളവെടുക്കാൻ പാകമായ കപ്പ ചേമ്പ് വാഴ എന്നിവ നശിപ്പിക്കുന്നത് പതിവാണ്. പല കർഷകരും പന്നിയെ പേടിച്ച് ഇപ്പോൾ കൃഷി തന്നെ  ചെയ്യുന്നില്ല.ടൗൺ പരിസരത്തെ അരീക്കൽ മലയിലും ഓങലോറ മലയിലും നിരവധി പന്നിക്കൂട്ടങ്ങൾ താമസിക്കുന്നുണ്ട്.

ഇപ്പോൾ പട്ടാപ്പകലും ടൗണിലേക്ക് ഇറങ്ങിയത് മൂലം 
ജനങ്ങൾ പരിഭ്രാന്തിയിലാണ്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ജനങ്ങളിൽനിന്നുമുയരുന്നുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only