👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ഓഗസ്റ്റ് 2021

സംസ്ഥാനത്ത് രാത്രി കർഫ്യൂ ഇന്ന്‌ മുതൽ; പരിശോധന കർശനമാക്കും
(VISION NEWS 30 ഓഗസ്റ്റ് 2021)
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌ വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. കർഫ്യൂ ശക്തമാക്കാൻ കർശനപരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ ഓടും. ബസുകളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ലഭിക്കും.

അവശ്യസർവീസുകൾ, രോഗികളുമായി ആശുപത്രിയിൽ പോകുന്നവർ, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്ര, ചരക്ക് വാഹനങ്ങൾ, അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾ എന്നിവയ്ക്ക് ഇളവുകൾ ഉണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only