👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

27 ഓഗസ്റ്റ് 2021

വിദ്യാർഥിനി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരപീഡനം; വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മൂന്നു ലക്ഷം ആവശ്യപ്പെട്ട് ഭീഷണി
(VISION NEWS 27 ഓഗസ്റ്റ് 2021)
ബംഗളൂരു; മൈസൂരുവിൽ എംബിഎ വിദ്യാർഥിനി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂര പീഡനം. ആറംഗ സംഘമാണ് 22 കാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു.

മദ്യ ലഹരിയിലായിരുന്ന പ്രതികൾ രണ്ടു മണിക്കൂറോളമാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയിൽ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഉത്തരേന്ത്യൻ സ്വദേശിനി ആക്രമിക്കപ്പെട്ടത്. ബോധരഹിതരായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു. 
നാട്ടുകാരിൽ ചിലർ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.  ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹിൽസിനു സമീപം  ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only