👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 ഓഗസ്റ്റ് 2021

നാലുവര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും: റവന്യൂമന്ത്രി
(VISION NEWS 18 ഓഗസ്റ്റ് 2021)
ഭൂമിയിടപാടുകളിലെ തട്ടിപ്പ് തടയുന്നതിന് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഒരാള്‍ക്ക് ഒരു തണ്ടപ്പേര് കൊണ്ടുവരും.സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. .നാല് ഘട്ടമായി പൂര്‍ത്തിയാക്കുന്ന പദ്ധതിയ്ക്ക് 807 കോടി രൂപയാണ് ചെലവ്. അത്യാധുനിക ഡ്രോണുകള്‍, ലഡാറുകള്‍ എന്നിവ ഉപയോഗിച്ച് ആണ് സര്‍വേ. ഇങ്ങനെ ഒരു വില്ലേജില്‍ അഞ്ചര മാസത്തിനുള്ളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

ഒരു വില്ലേജില്‍ ആദ്യം സര്‍ക്കാര്‍ സ്ഥലങ്ങളില്‍ റീസര്‍വേ പൂര്‍ത്തീകരിക്കും. ഡിജിറ്റല്‍ റീസര്‍വേ ആയിരിക്കും അന്തിമം. ഡിജിറ്റല്‍ സര്‍വേയില്‍ പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും.ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരണത്തിലൂടെ ഭൂ അവകാശ തര്‍ക്കങ്ങളില്‍ തീരുമാനം ആകുമെന്നും റവന്യുമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only