👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ഓഗസ്റ്റ് 2021

ഇലക്‌ട്രിക് വാഹനങ്ങളുടെ സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം നിര്‍ത്തി കെഎസ്‌ഇബി
(VISION NEWS 30 ഓഗസ്റ്റ് 2021)
ഇലക്‌ട്രിക് വാഹനങ്ങളുടെ സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിച്ച്‌ കെ എ സ്‌ ഇബി .ഇനി മുതല്‍ യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാര്‍ജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. ആറു മാസത്തിനുള്ളില്‍ 600 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബി തയ്യാറെടുക്കുകയാണ്.

ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാല്‍ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ഇത് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഇ -വെഹിക്കിള്‍ നയപ്രകാരം വൈദ്യുതി ചാര്‍ജ്ജ് സ്ററേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെ എസ് ഇ ബി യെ തെരഞ്ഞെടുത്തിട്ടുണ്ട്. 6 കോര്‍പ്പറേഷന്‍ പരിധികളില്‍ ഇതിന്‍റെ ഭാഗമായി കെ എസ് ഇ ബി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് റീചാര്‍ജ്ജിംഗ് സൗജന്യമാക്കിയിരുന്നു. ഇതവസാനിപ്പിക്കുകയാണെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only