👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

കോഴിക്കോടിനെ വ്യാവസായിക കേന്ദ്രമാക്കും: മന്ത്രി പി രാജീവ്‌
(VISION NEWS 25 ഓഗസ്റ്റ് 2021)
കോഴിക്കോട്‌ : വടക്കൻ കേരളത്തിലെ വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കോഴിക്കോടിനെ മാറ്റുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരമേകാനുമായി വ്യവസായ വകുപ്പ്‌ സംഘടിപ്പിച്ച ‘മീറ്റ്‌ ദി മിനിസ്‌റ്റർ’ പരിപാടി ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.    
വ്യവസായവുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യും. ഇതിനായി മൂന്ന്‌ അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. സംരംഭകർക്ക്‌ നിർദേശങ്ങൾ സമിതിയെ അറിയിക്കാം. ജില്ലകളിലെ പരാതികളിൽ തുടരന്വേഷണത്തിനും നടപടിക്കുമായി ഐഎഎസ്‌ ഉദ്യോഗസ്ഥർക്ക്‌ ചുമതല നൽകിയിട്ടുണ്ട്‌. വ്യവസായ വാണിജ്യ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷിനാണ്‌ കോഴിക്കോടിന്റെ ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only