👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

ട്രെയിനുകളിൽ വൈഫൈ നൽകാനുള്ള പദ്ധതി ഉപേക്ഷിച്ചു
(VISION NEWS 04 ഓഗസ്റ്റ് 2021)
ട്രെയിനുകളിൽ വൈഫൈ ഇൻറർനെറ്റ് നൽകാനുള്ള പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. ഇത് ലാഭകരമായ ഒരു പദ്ധതിയല്ല എന്നതിനാലാണ് ഇത് ഉപേക്ഷിക്കുന്നത് എന്നാണ് റെയിൽവേ മന്ത്രി അറിയിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ബുധനാഴ്ച ഈ കാര്യം പാർലമെൻറിനെ അറിയിച്ചത്.

എഴുതി നൽകിയ മറുപടിയിൽ ലോക്സഭയിൽ മന്ത്രി പറഞ്ഞത് ഇങ്ങനെ, ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഹൌറ രാജധാനി എക്സ്പ്രസിൽ വൈഫൈ അടിസ്ഥാനമാക്കി ഇൻറർനെറ്റ് ലഭ്യമാക്കിയിരുന്നു. ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സാങ്കേതികതയിലൂടെയാണ് നടപ്പിലാക്കിയത്.

എന്നാൽ ഇതിന് വേണ്ടുന്ന ചിലവ് വളരെയേറെയാണ്. അതിനാൽ തന്നെ ഇത് ലാഭകരമായ ഒരു സാങ്കേതിക വിദ്യയല്ല. ഒപ്പം തന്നെ ഉപയോക്താക്കൾക്ക് എപ്പോഴും കൃത്യമായ ബാൻറ് വിഡ്ത്തിൽ ഇൻറർനെറ്റ് ലഭ്യമാക്കുവാനും സാധിക്കണമെന്നില്ല. അതിനാൽ ട്രെയിനുകളിൽ നല്ല രീതിയിൽ ഇൻറർനെറ്റ് നൽകാൻ സാധിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തും വരെ ഈ പദ്ധതി ഉപേക്ഷിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only