👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ഓഗസ്റ്റ് 2021

രോഗികളെ അതിര്‍ത്തിയില്‍ തടയരുതെന്ന് കര്‍ണ്ണാടക സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
(VISION NEWS 17 ഓഗസ്റ്റ് 2021)
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണ്ണാടക. കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.

അതേ സമയം, ചികിത്സാ ആവശ്യങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഇളവ് അനുവദിച്ചൂകൂടെ എന്ന് ഹൈക്കോടതി ആരാഞ്ഞെങ്കിലും അതിനും തയ്യാറില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. എന്നാല്‍ രോഗികളെ അതിര്‍ത്തിയില്‍ തടയരുതെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഇതുസംബന്ധിച്ച വിശദമായ വാദം ഈ മാസം 25 ന് കേള്‍ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only