29 ഓഗസ്റ്റ് 2021

മുഴുവൻ ഭിന്നശേഷിക്കാർക്കും രണ്ടു ഡോഡ് വാക്സിൻ നൽകുന്ന ആദ്യ ജില്ലയായി കോഴിക്കോട്.
(VISION NEWS 29 ഓഗസ്റ്റ് 2021)
2021 മേയ് 29 ന് ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ഒന്നാം ഡോസ് വാക്സിൻഡ്രൈവ് ബഹു.പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉൽഘാടനം നിർവഹിച്ച വാക്സിൻ നൽകുന്ന യജ്ഞം വൻ വിജയമായിരുന്നു. അന്നേ ദിവസം പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.8953 പേർ ഒറ്റ ദിവസത്തെ ഡ്രൈവിൽ പങ്കെടുക്കുകയും ചെയ്തു.

2021 ആഗസ്റ്റ് 26ന് നടന്ന രണ്ടാം ഘട്ട യഞ്ജത്തിൽ രണ്ടാമത്തെ ഡോസും, ഒന്നാം ഡോസ് ലഭിക്കാത്തവർക്കും അന്നേ ദിവസം അതും നൽകിയാണ് വാക്സിൻ യജ്ഞം പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ട യഞജത്തിൽ 10759. പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഡി.എം.ഒ, ദേശിയ ആരോഗ്യ ദൗത്യം,ജില്ലാ സാമൂഹ്യനീതി വകുപ്പ് ,വനിതാ ശിശു വികസന വകുപ്പ്, നാഷണൽ ട്രസ്റ്റ് എൽ.എൽ.സി, സോഷ്യൽ സെക്യുരിറ്റി മിഷൻ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു വാക്സിൻ യജ്ഞം പൂർത്തീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only