22 ഓഗസ്റ്റ് 2021

യുവ ഡോക്ടർമാർക്ക് അൽ ഇർശാദിന്റെ അനുമോദനം
(VISION NEWS 22 ഓഗസ്റ്റ് 2021)


ഓമശ്ശേരി: തെച്ചിയാട് അൽ ഇർശാദ് സെൻട്രൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് ഷഫീക്ക്, അഞ്ചല ജബിൻ എന്നിവർ മെഡിക്കൽ ബിരുദം നേടി ആതുരസേവനരംഗത്തേക്ക് പ്രവേശിച്ചു. സ്കൂളിലെ 2013 ബാച്ച് വിദ്യാർഥികളാണ് ഇരുവരും.
അഞ്ചല കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഷെഫീക്ക് കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്.
      അഞ്ചല ജബിൻ പുത്തൂർ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഹുസ്സൈൻ മാസ്റ്ററുടെയും അൽ ഇർശാദ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ സലീന ടീച്ചറുടേയും മകളാണ്. സഹോദരൻ ഇർശാദ് പൂർവ്വ വിദ്യാർത്ഥി അൻജും ഹുസൈൻ നേരത്തെ എയിംസിൽ നിന്ന് M.B.B.S പൂർത്തിയാക്കിയിരുന്നു.
 നിലേശ്വരം മാങ്ങാപൊയിൽ സ്വദേശിയായ അബ്ദുൽ നാസറിൻ്റെയും ഉമ്മുൽമറിയമിന്റെയും മകനാണ് ഷെഫീഖ്.
   അൽ ഇർശാദിൽ നിന്ന് പിച്ചവെച്ച വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടുമ്പോൾ സ്ഥാപനത്തിന് ഏറെ അഭിമാനമുണ്ട്. പ്രൈമറി തലം കഴിയുന്നതിനു മുമ്പു തന്നെ വിദ്യാർത്ഥികൾ അഭിരുചിക്കനുസരിച്ച ഗോൾ സെറ്റ് ചെയ്യുന്നു എന്നത് മികവാർന്ന  ശിക്ഷണ രീതിയുടെ ഭാഗമാണ്. പന്ത്രണ്ട് വിദ്യാർത്ഥികൾ വിവിധ കോളേജുകളിൽ മെഡിസിൻ മേഘലയിൽ പഠിച്ചു കൊണ്ടിരിക്കുന്നു. അൻപതിലേറെ വിദ്യാർത്ഥികൾ ബി.ടെക്, സി.എ, എം.ബി.എ , പി.ജി. തുടങ്ങി വിവിധ മേഘലകളിൽ പഠനങ്ങൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചവരുണ്ട്
      
     
   ഇരുവരെയും അൽ ഇർശാദ് മാനേജ്മെൻ്റിന് വേണ്ടി ചെയർമാൻ ഹുസ്സൈൻ നീബാരി  സെക്രട്ടറി ഉസ്സൈൻ മേപ്പള്ളി അനുമോദിച്ചു. സെൻട്രൽ സ്കൂളിന് വേണ്ടി പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ അധ്യാപകർ PTA ,സഹപാഠികൾ അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only