05 ഓഗസ്റ്റ് 2021

കൊവിഡിൽ തകരുന്ന ജീവിതങ്ങൾ; ഇന്ന് മാത്രം സംസ്ഥാനത്ത് മൂന്ന് ആത്മഹത്യകള്‍
(VISION NEWS 05 ഓഗസ്റ്റ് 2021)
കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം ജീവനൊടുക്കിയത് മൂന്ന് പേർ. ഇടുക്കിയില്‍ ഒന്നും കോഴിക്കോട് രണ്ടും ആത്മഹത്യകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കിയില്‍ തൊട്ടിക്കാനത്ത് കടയുടമ കുഴിയമ്പാട്ട് ദാമോദരന്‍ (67) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദാമോദരന്റെ കടയ്ക്കുള്ളലാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യത മൂലമെന്ന് നിഗമനം. സുഹൃത്തുക്കള്‍ നല്‍കുന്ന വിവരപ്രകാരം ദാമോദരന് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ലോക്ഡൗണില്‍ കടം പെരുകി.

കോഴിക്കോട് അത്തോളിയില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതങ്കല്‍ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച കണ്ടെത്തിയത്. മനോജിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. വടകരയില്‍ വാടക ക്വാട്ടേഴ്‌സില്‍ ഒരു യുവാവിനെയും ഇന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ഹരീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹരീഷ് തനിച്ചായിരുന്നു ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിലെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് തുടരെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only