👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

കൊവിഡ് മൂന്നാം തരംഗം ജനങ്ങളുടെ ജാഗ്രതയ്‌ക്ക് അനുസരിച്ചിരിക്കുമെന്ന് എയിംസ് ഡയറക്ടര്‍
(VISION NEWS 14 ഓഗസ്റ്റ് 2021)

കൊറോണ മഹാമാരിയുടെ മൂന്നാം തരംഗം ആളുകളുടെ ജാഗ്രതയെ ആശ്രയിച്ചിരിക്കുമെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് കൊറോണ വ്യാപനം തുടരുകയാണ് 40,000ത്തിലധികം കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സ്ഥിതി തുടരുന്നത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്നും എയിംസ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ സാരമായി ബാധിച്ചു. ലക്ഷക്കണക്കിന് പേര്‍ക്ക് രോഗം സ്ഥിതീകരിക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അടുത്ത തരംഗം രാജ്യത്ത് ഉടനെ സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only