28 ഓഗസ്റ്റ് 2021

കേരള മുസ്ലിം ജമാഅത്ത് ഉരുളിക്കുന്ന് പ്രതിഭാ സംഗമം നടത്തി.
(VISION NEWS 28 ഓഗസ്റ്റ് 2021)അവിലോറ: കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ. എസ് ഉരുളിക്കുന്ന് യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ് എസ് എഫ് കിഴക്കോത്ത് സർക്കിൾ സാഹിത്യോത്സവ് പരിപാടിയിൽ ഹാട്രിക് വിജയം നേടിയ സർഗ്ഗ പ്രതിഭകളെ ചടങ്ങിൽ ആചരിച്ചു. 

 അനുമോദന സംഗമം കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജന:സെക്രട്ടറി സലാം കല്ലയിലിന്റെ അധ്യക്ഷതയിൽ എസ്. വൈ. എസ് പൂനൂർ സോൺ ജനറൽ സെക്രട്ടറി ഒ. ടി ഷഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്. വൈ. എസ് ജില്ലാ സെക്രട്ടറി പി. വി അഹ്‌മദ്‌ കബീർ മാസ്റ്റർ അനുമോദന പ്രസംഗം നടത്തി. സാഹിത്യോത്സവിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ വിതരണം ചെയ്തു. പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് പൂനൂർ സോൺ സെക്രട്ടറി പി സി അസീസ് സഖാഫി, സയ്യിദ് സി. കെ. കെ തങ്ങൾ, മുഹമ്മദ്‌ സഖാഫി. മദ്രസ ജന:സെക്രട്ടറി മൊയ്‌ദീൻ മാസ്റ്റർ, റഹീം മൂഴിക്കൽ, സലീം കല്ലയിൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു. എസ്. വൈ. എസ് യൂണിറ്റ് ജന:സെക്രട്ടറി കെ ടി റഫീഖ് ബിച്ചി സ്വാഗതവും എസ്. എസ്. എഫ് യൂണിറ്റ് പ്രസിഡന്റ്‌ യാസിർ കല്ലയിൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only