👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

കൈറ്റ് വിക്‌ടേഴ്‌സിലെ ഫസ്റ്റ്‌ബെല്ലിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
(VISION NEWS 06 ഓഗസ്റ്റ് 2021)
കൈറ്റ് വിക്‌ടേഴ്‌സിലെ ഫസ്റ്റ്‌ബെല്ലിൽ ആഗസ്റ്റ് ഏഴിന് 8, 9, 10 ക്ലാസുകളിലെ സോഷ്യൽസയൻസ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. പൊതുക്ലാസുകളുടെ വിവർത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ. പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്ക് ഒരു വർഷത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഇത് മലയാളം മീഡിയം കുട്ടികൾക്കും പ്രയോജനപ്രദമാകും. ഞായറാഴ്ച ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഭാഷാ വിഷയങ്ങളും പ്ലസ് വൺ റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം www.firstbell.kite.kerala.gov.in ൽ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only