👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഓഗസ്റ്റ് 2021

സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും
(VISION NEWS 08 ഓഗസ്റ്റ് 2021)
മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകരം നൽകിയിരുന്നു. അതേസമയം നിലവിലെ പൊതു രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള ചർച്ചകള്‍ ഇന്നും യോഗത്തിൽ തുടരും. പെഗാസസ് ഫോൺ ചോർത്തൽ, കർഷക പ്രക്ഷോഭം, വിലവർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലും തീരുമാനം കൈക്കൊള്ളും. ഇതിന് പുറമെ പാർട്ടി കോണ്‍ഗ്രസിന്‍റെ വേദി സംബന്ധിച്ചും ഇന്ന് തീരുമാനം കൈക്കൊള്ളും. നിലവിലത്തെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലാകും പാർട്ടി കോണ്‍ഗ്രസ് നടത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only