👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും.
(VISION NEWS 16 ഓഗസ്റ്റ് 2021)

മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്


കൊവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കേന്ദ്രമന്ത്രി ഉച്ചയ്‌ക്ക് ചർച്ച നടത്തും. സംസ്ഥാനത്ത് ടിപിആർ കുറക്കാനുള്ള മാർഗങ്ങൾ ചർച്ചയാകും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശിക്കും. ഓണമടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കരുതൽ വർധിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only