👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ഓഗസ്റ്റ് 2021

കർഷക ദിനം: ഓമശ്ശേരിയിൽ മികച്ച കർഷകരെ ആദരിച്ചു.
(VISION NEWS 17 ഓഗസ്റ്റ് 2021)


ഓമശ്ശേരി:ചിങ്ങം ഒന്നിലെ കർഷകദിനത്തോടനുബന്ധിച്ച്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയും കൃഷിഭവനും സംയുക്തമായി പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള മികച്ച കർഷകരെ ആദരിച്ചു.ഓമശ്ശേരിയിൽ നടന്ന കർഷക ദിനാചരണത്തിൽ വെച്ചാണ്‌ കർഷകരെ ഉപഹാരം നൽകി ആദരിച്ചത്‌.തൊമ്മൻ തോമസ്‌ കളപ്പുരക്കൽ(നെൽ കർഷകൻ),വിശ്വനാഥൻ പാറക്കൽ(സമ്മിശ്ര കർഷകൻ),റെജി കരോട്ട്‌(തെങ്ങ്‌ കർഷകൻ),മൊയ്തീൻ ഹാജി മൈലാടം പാറക്കൽ,തടത്തിമ്മൽ(ക്ഷീര കർഷകൻ),കെ.ടി.മൈക്കിൾ കല്ലിടുക്കിൽ(കുരുമുളക്‌ കർഷകൻ),മിനി ജോണി കുന്നത്ത്‌(വനിത കർഷക),വാസുദേവൻ നായർ കണ്ണങ്കോട്ടുമ്മൽ(കർഷകത്തൊഴിലാളി) എന്നിവരാണ്‌ പഞ്ചായത്ത്‌ തലത്തിൽ നിന്നും ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകർ.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ പരിചയപ്പെടുത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ ചെയർപേഴ്സൺ ഒ.പി.സുഹറ,ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ വി.ജെ.ചാക്കോ,യു.കെ.അബു ഹാജി,ഒ.എം.ശ്രീനിവാസൻ നായർ,പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാ ദേവി എന്നിവർ സംസാരിച്ചു.അസിസ്റ്റന്റ്‌ അഗ്രികൾച്ചർ ഓഫീസർ കെ.വിനോദ്‌ പോൾ സ്വാഗതവും അഗ്രികൾച്ചർ അസിസ്റ്റന്റ്‌ രാഗിത കിരൺ നന്ദിയും പറഞ്ഞു.മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ മൊമെന്റോ,വസ്ത്രം,പണിയായുധം,ഫല വൃക്ഷത്തൈ,പച്ചക്കറി വിത്തുകൾ എന്നിവ ഉപഹാരമായി നൽകി.

പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ നാലു ദിവസം നീണ്ടു നിൽക്കുന്ന ഓണച്ചന്ത നാളെ (ബുധൻ) രാവിലെ 10.30 ന്‌ ഓമശ്ശേരിയിൽ ഉൽഘാടനം ചെയ്യും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only