👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

15 ഓഗസ്റ്റ് 2021

വെർച്വൽ എവൈക്കനിങ്ങ് അസംബ്ലി നടത്തി.
(VISION NEWS 15 ഓഗസ്റ്റ് 2021)ഓമശ്ശേരി : ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ  സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.   വെർച്വൽ എവൈക്കനിങ്ങ് അസംബ്ലി മാനേജർ എ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അദ്ധ്യക്ഷം വഹിച്ചു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്ററും തിരുവനന്തപുരം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടറുമായ ജേക്കബ് സെബാസ്റ്റ്യൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.  ഹെഡ്മാസ്റ്റർ എ പി മൂസ, കെ.സെറീന, കെ സി ഷാദുലി,  ആർ കെ രഞ്ജിനി, പികെ സൗദ, യുപി സഫിയ,ഹാദിയ ഹുസ്ന, ഷിബിന സിബിച്ചൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ടേബിൾ ടോക്ക്, ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യദിന സ്റ്റാറ്റസ് നിർമ്മാണം തുടങ്ങി പരിപാടികൾ നടത്തി. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിഭ അവാർഡ് നേടിയ ഹാദിയ ഹുസ്നയെ ചടങ്ങിൽ ആദരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only