12 ഓഗസ്റ്റ് 2021

DYFI ഓമശ്ശേരി മേഖല കമ്മറ്റി ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു
(VISION NEWS 12 ഓഗസ്റ്റ് 2021)


ഓമശ്ശേരി : ഗ്രാമപഞ്ചായത്ത് കെട്ടിടം അറ്റകുറ്റപണി  നടത്തുക,
വാക്സിൻ വിതരണത്തിലെ പക്ഷാപാതം  അവസാനിപ്പിക്കുക,
തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി മഹറൂഫ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഒക്കെ സദാനന്ദൻ, ലോക്കൽ കമ്മിറ്റി അംഗം KC അത്രുമാൻ, മനോജ്‌ kp, ആനന്ദകൃഷ്ണൻ, Dyfi മേഖല കമ്മിറ്റി അംഗങ്ങൾ ആയ ബബിൻ അരീക്കൽ, ആദർശ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി നിധീഷ് ഓമശ്ശേരി സ്വാഗതവും,പ്രസിഡന്റ് അഭിജിത് അധ്യക്ഷത വഹിച്ചു, റഹീസ് നന്ദിയും പറഞ്ഞു. ഇനി ഉള്ള നാളുകയിൽ അതിശക്ത മായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മേഖലാ കമ്മറ്റി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only