👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ ഒക്ടോബര്‍ 1 മുതല്‍ നല്‍കും
(VISION NEWS 29 സെപ്റ്റംബർ 2021)
ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നൽകുക എന്നാണ് റിപ്പോർട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിൻ നൽകുക.

കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിൻ നൽകും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ തടയാനാണ് ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി 2017 മുതൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വാക്സിൻ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാ​ഗമാവുകയാണ് കേരളവും.

വെളളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നര മാസം പ്രായായ കുട്ടികൾക്കാണ് ആദ്യം കുത്തിവയ്പ്. പിഎച്ച്സികൾ, സി എച്ച് എസികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങി സർക്കാർ ആശുപത്രികളിലൂടെയെല്ലാം കുത്തിവയ്പ് ലഭിക്കും. മൂന്നര, ഒൻപത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകൾ എടുക്കേണ്ടത്. കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുൻപിൽ കണ്ട് കുട്ടികളിൽ ഉണ്ടായേക്കാവുന്ന ന്യൂമോണിയ ബാധ തടയാനാണ് കുത്തിവയ്പ് നല്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only