👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 സെപ്റ്റംബർ 2021

വിസ്മയകേസിൽ കുറ്റപത്രം ഈ മാസം 10ന്; ഡിജിറ്റൽ തെളിവുകൾ നിർണായകം
(VISION NEWS 02 സെപ്റ്റംബർ 2021)
കൊല്ലത്തെ വിസ്മയ കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. നാൽപ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്കു മുന്നിൽ എത്തും. ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പൊലീസ് അന്തിമ കുറ്റപത്രം തയാറാക്കുന്നത്. വിസ്മയ കൊല്ലപ്പെട്ട 90 ദിവസം പിന്നിടും മുമ്പാണ് ആണ് കോടതിയിലേക്ക് പൊലീസിന്‍റെ കുറ്റപത്രം എത്തുന്നത്. പ്രതിയായ ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്നത് തടയാനാണ് 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നത്. കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യതയും മങ്ങും.

വിസമയ സുഹൃത്തുക്കള്‍ക്കും. ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക.വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ത്രീധന പീഡനവും, സ്ത്രി പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only