11 സെപ്റ്റംബർ 2021

ഇന്ത്യയിൽ ഒരു നഗരത്തിൽ മാത്രം സംസാരിക്കുന്നത് 107 ഭാഷകള്‍; പിന്നിലെ കാരണങ്ങൾ അറിയാം!
(VISION NEWS 11 സെപ്റ്റംബർ 2021)
നമ്മുടെ രാജ്യത്ത് തന്നെ 107 ഭാഷകൾ ഒരു നഗരമുണ്ട്. 2011ലെ സെന്‍സെസിനെക്കുറിച്ചുള്ള സമീപകാല വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കപ്പെടുന്ന ഇന്ത്യയിലെ മുന്‍നിര ജില്ലയാണ് ബെംഗളൂരു. 107 ഭാഷകളാണ് ബെംഗളൂരുവില്‍ സംസാരിക്കപ്പെടുന്നത്. അതില്‍ ഔദ്യോഗിക പട്ടികയിലുള്ള 22 ഭാഷകളും, പട്ടികപ്പെടുത്താത്ത 84 ഭാഷകളും ഉള്‍പ്പെടുന്നു എന്ന് ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റ്യൂഷനിലെ ഒരു നോണ്‍ റസിഡന്റ് സീനിയര്‍ ഫെലോയായ ശാമിക രവിയുടെയും, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്ബത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മുദിത് കപൂറിന്റെയും വിശകലനം കണ്ടെത്തി.

നഗരത്തിലെ ജനസംഖ്യയുടെ 44.62 ശതമാനമാള്‍ക്കാരുടെയും മാതൃഭാഷ കന്നടയാണെന്ന് കണക്കുകള്‍ പറയുന്നു. കൂടാതെ പട്ടികപ്പെടുത്തിയ ഭാഷകളുടെ പട്ടികയില്‍ കന്നടയോടൊപ്പം, ഹിന്ദി, മൈതിലി, മലയാളം, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, കശ്മീരി, സിന്ധി, ഉര്‍ദ്ദു, കൊങ്കിണി, സന്താലി, മറാത്തി, മണിപ്പൂരി, നേപ്പാളി തുടങ്ങിയ ഭാഷകളും ബെംഗളൂരുവിലെ സംസാര ഭാഷകളില്‍ ഉള്‍പ്പെടുന്നു. പട്ടികപ്പെടുത്താത്ത ഭാഷകളില്‍ ഇംഗ്ലീഷ്, കാബൂളി, പാഷ്ടോ, ടിബറ്റന്‍, അറബിക്ക്, നിഷി, മണ്‍ഡരി, ലുഷെയ്, നിക്കോബാരീസ്, ഷെര്‍പ്പ, തുടങ്ങിയ ഭാഷകളും, നാഗാലാന്‍ഡില്‍ നിന്നുള്ള ഭാഷകളും ഉള്‍പ്പെടുന്നതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണ്ണാടകയിലെ ബെംഗളൂരു കഴിഞ്ഞാല്‍ 100ല്‍ കൂടുതല്‍ ഭാഷകള്‍ സംസാരിക്കപ്പെടുന്ന ജില്ലകളില്‍ മുന്നിട്ട് നില്‍ക്കുന്നത് നാഗാലാന്‍ഡിലെ ദീമപൂരാണ്. 103 ഭാഷകളാണ് ഇവിടുത്തെ സംസാര ഭാഷകളായുള്ളത്. തൊട്ടു പിറകെ ആസ്സാമിലെ സോനിത്പൂരുമുണ്ട്. 101 ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്, എന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഏറ്റവും കുറവ് ഭാഷകള്‍ സംസാരിക്കുന്ന ജില്ലകളില്‍ പുതുച്ചേരിയിലെ യാനം, ബിഹാറിലെ കൈമൂര്‍, ഉത്തര്‍പ്രദേശിലെ കൗശംബി, കാന്‍പൂര്‍ ദേഹത്ത്, തമിഴ്നാട്ടിലെ അരിയല്ലൂര്‍ തുടങ്ങിയ ജില്ലകളും ഉള്‍പ്പെടുന്നു. ഈ ജില്ലകളില്‍ 20ല്‍ താഴെ ഭാഷകള്‍ മാത്രമാണ് സംസാരിക്കപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only