13 സെപ്റ്റംബർ 2021

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത,10 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
(VISION NEWS 13 സെപ്റ്റംബർ 2021)




തീവ്രന്യൂനമര്‍ദ്ദമായി വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാലവര്‍ഷക്കാറ്റ് അറബിക്കടലില്‍ ശക്തിപ്രാപിക്കുന്നതിനാല്‍ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീകഷന്‍ കേന്ദ്രം അറിയിച്ചു.

ഇന്ന് പത്ത് ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇമ്മനാളെ രാത്രിമുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only